കണ്ണൂർ നഗരപാത വികസന പദ്ധതി ഓഫീസിലേക്ക് 2019 ജനുവരി ഒന്നിനുശേഷം രജിസ്റ്റർ ചെയ്തതും ഒരാളുടെ മാത്രം ഉടമസ്ഥതയിലുള്ളതുമായ അഞ്ച് സീറ്റുള്ള വാഹനം ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രൊജക്ട് കോ ഓർഡിനേറ്റർ, കണ്ണൂർ നഗരപാത വികസന പദ്ധതി, ഒറ്റതെങ്ങ് മുത്തപ്പൻ ക്ഷേത്രം (സമീപം), അലവിൽ പി.ഒ, കണ്ണൂർ-670008 എന്ന വിലാസത്തിൽ ഡിസംബർ 25ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോൺ: 0497 2931340