സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫർമേഷൻ ടെക്നോളജി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. പ്രായപരിധി 18-50 (01.01.2024 ന് 50 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകം). അംഗീകൃത സർവകലാശല/ സ്ഥാപനത്തിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ എം.ടെക് (എം.ടെക്/ ബി.ടെക്കിൽ ഫസ്റ്റ് ക്ലാസ്) ആണ് വിദ്യാഭ്യാസ യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ഫോൺ: 0471 2330756.