കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങള്‍ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ അങ്കണത്തിൽ മുതിര്‍ന്ന അംഗവും കല്ലുവാതുക്കൽ- 21ാം വാർഡ് പ്രതിനിധിയുമായ ഡി.രാമകൃഷ്ണപിള്ളയ്ക്ക് വരണാധികാരിയും കൊട്ടാരക്കര എക്സ്റ്റൻഷൻ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപലുമായ കെ. അനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർഡ് അംഗങ്ങളായ എം മുകേഷ് (അവണൂർ), ആർ രജിത (മുസ്ലിം സ്ട്രീറ്റ്), ആഫിയ അലാവുദ്ദീൻ (ശാസ്താംമുകൾ), അജയകുമാർ (ചന്തമുക്ക്), ജ്യോതി മറിയം ജോൺ (കെഎസ്ആർടിസി), കെ ജി അലക്സ് (പഴയതെരുവ്), ജെയ്സി ജോൺ (കോളേജ്), വി ഫിലിപ്പ് (പുലമൺ ടൗൺ), എ ഷാജു (കുലശ്ശേഖരനല്ലൂർ), പ്രസന്ന അനിൽ (കിഴക്കേക്കര), കെ ആൻസി മോൾ (ഈയ്യംകുന്ന്), കെ ജി റോയി (ഐസ്മുക്ക്), ലീനാ ഉമ്മൻ (തോട്ടംമുക്ക്), സിന്ധു ഹരികുമാർ (തൃക്കണ്ണമംഗൽ), ജിനി (ഗാന്ധിനഗർ), തോമസ് പി മാത്യു (കടലാവിള), ഷീബാ ജോജോ (വേലംകോണം), അനിത ഗോപകുമാർ (ഇ.ടി.സി), ഷീല (അമ്പലപ്പുറം), എസ് രാജേഷ് (ആലുംപാറ), ജി കൃഷ്ണൻകുട്ടി (നീലേശ്വരം), പ്രസന്ന ശ്രീഭദ്ര (അമ്മൂമ്മ മുക്ക്), ഗിരീഷ് മംഗലത്ത് (കാടാംകുളം), സരോജ കാർത്തികേയൻ (ഗാന്ധിമുക്ക്), എൽ മിനി (ടൗൺ), മായ സുരേഷ് (റെയിൽവേ സ്റ്റേഷൻ), ശ്യാമ റോഷൻ (പടിഞ്ഞാറ്റിങ്കര), എസ് ആർ രമേശ്‌ (ചെന്തറ), ഫൈസൽ ബഷീർ (പാലമൂട്) എന്നിവർക്ക് മുതിർന്ന അംഗം പ്രതിജഞ ചൊല്ലിക്കൊടുത്തു.

കൊട്ടാരക്കര നഗരസഭ പ്രതിനിധികളുടെ ആദ്യ യോഗം ഡി.രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൗൺസിൽ ഹാളിൽ ചേര്‍ന്നു. നഗരസഭ സെക്രട്ടറി മണികണ്ഠൻ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.