തദ്ദേശതിരഞ്ഞെടുപ്പിൽ കൊല്ലം കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 56 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്യു.എ.സി മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് തങ്കശ്ശേരി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം കരുമാലിൽ ഡോ. ഉദയസുകുമാരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡിവിഷൻ അംഗങ്ങളായ സേവ്യർ മത്യാസ് (ശക്‌തികുളങ്ങര ഹാർബർ), ഷിജി (ശക്‌തികുളങ്ങര), ബി. ദീപു ഗംഗാധരൻ (മീനത്ത് ചേരി), രാധിക സജി (കാവനാട്), വിദ്യാമനോജ് (വള്ളിക്കീഴ്), എ.എം മുസ്തഫ (കുരീപ്പുഴ വെസ്റ്റ്), ബി. അജിത്കുമാർ (കുരീപ്പുഴ), ആർ. മഹേഷ് (നീരാവിൽ), റീജ സുഗുണൻ (അഞ്ചാലുംമൂട് വെസ്റ്റ്), അഡ്വ. എം. എസ് ഗോപകുമാർ (അഞ്ചാലുംമൂട് ഈസ്റ്റ്), ധന്യ രാജു (കടവൂർ), ബി.പ്രശാന്ത് (മതിലിൽ), ബി.ഷൈലജ (തേവള്ളി), കുരുവിള ജോസഫ് (വടക്കുംഭാഗം), സി.സുരേഷ് കുമാർ (ആശ്രാമം), സന്ധ്യ സജീവ് (ഉളിയക്കോവിൽ), ടി.ആർ. അഭിലാഷ് (ഉളിയക്കോവിൽ ഈസ്റ്റ്), എ. പ്രഭിൻകുമാർ (കടപ്പാക്കട), എ.എം റാഫി (കോയിക്കൽ), മോൻസി ദാസ് (കല്ലുംതാഴം), അജീന പ്രശാന്ത് (മങ്ങാട്), ഡി. ജി ഗിരീഷ് (അറുനൂറ്റിമംഗലം), എ.നിസ്സാർ (ചാത്തിനാംകുളം), സി.സാബു (കരിക്കോട്), പി.കെ. അനിൽകുമാർ (കോളേജ് ഡിവിഷൻ), ജി.ബാബു (പാൽക്കുളങ്ങര), നിർമ്മല (അമ്മൻനട), ഡി. കൃഷ്ണകുമാർ (വടക്കേവിള), ഷൈമ (പള്ളിമുക്ക്), ജാരിയത്ത് (അയത്തിൽ), റ്റി. ലൈലാകുമാരി (കിളികൊല്ലൂർ), പി.രാജേന്ദ്രൻ പിള്ള (പുന്തലത്താഴം), ആർ. ഡെസ്റ്റിമോണ (പാലത്തറ), എ. സദക്കത്ത് (മണക്കാട്), മഷ്ഹൂർ പള്ളിമുക്ക് (കൊല്ലൂർവിള), മാജിദ വഹാബ് (കൈയ്യാലയ്ക്കൽ), സുജ (വാളത്തുംഗൽ), എ.കെ. അസൈൻ (ആക്കോലിൽ), ജെ. ഇസബെല്ല (തെക്കുംഭാഗം),
നിഷ സന്തോഷ് (ഇരവിപുരം), ലക്ഷ്മി ഷാജി (ഭരണിക്കാവ്), ദീപിക പ്രമോജ് (തെക്കേവിള), ജെ. ജയലക്ഷ്മി (മുണ്ടക്കൽ), അഡ്വ. ജെ. സൈജു (പട്ടത്താനം), ടി. ഷൈനി (കന്റോൺമെന്റ്), എസ്. ധന്യ (ഉദയമാർത്താണ്ഡപുരം), എ.കെ. ഹഫീസ് (താമരക്കുളം), വിൻസി ബൈജു (പോർട്ട്), ജെ. പ്രീത (കൈക്കുളങ്ങര), ശശികല റാവു (കച്ചേരി), ഉദയ തുളസീധരൻ (തിരുമുല്ലവാരം), രഞ്ജിത്ത് കലുങ്കുംമുഖം (മുളങ്കാടകം), എം. രാജശ്രീ (ആലാട്ടുകാവ്), അജിത്ത് ചോഴത്തിൽ (കന്നിമേൽ വെസ്റ്റ്), പി.ജെ രാജേന്ദ്രൻ (കന്നിമേൽ) തുടങ്ങിയവർക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലികൊടുത്തു. മുതിർന്ന അംഗമായ കരുമാലിൽ ഡോ.ഉദയാ സുകുമാരന്റെ അധ്യക്ഷതയിൽ കൊല്ലം കോർപ്പറേഷന്റെ പ്രഥമ കൗൺസിൽ യോഗം ചേർന്നു.

എ.ഡി.എം ജി. നിർമൽകുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി .ജയശ്രീ, സൂപ്രണ്ട് കെ.സുരേഷ്, കൊല്ലം കോർപറേഷനിലെ വരണാധികാരികൾ, കോർപ്പറേഷൻ സെക്രട്ടറി എസ്.എസ് സജി, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.