കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക യന്ത്രങ്ങള്‍, കൃഷി വിളവെടുപ്പ് ഉപകരണങ്ങള്‍, വിള സംസ്‌കരണ-മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യന്ത്രങ്ങള്‍ എന്നിവ വാങ്ങാന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ തുക അനുവദിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കര്‍ഷക കൂട്ടായ്മകള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസഷനുകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങളായ സെന്ററുകള്‍ സ്ഥാപിക്കാന്‍ 40 ശതമാനം തുക അനുവദിക്കും. ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കാന്‍ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 80 ശതമാനം സാമ്പത്തിക സഹായം നല്‍കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പദ്ധതിയില്‍ അംഗമാകാനും അപേക്ഷ നല്‍കാനും http://agrimachinery.nic.in/index സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 9383471924, 9383471925.
