സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലെ തയ്യല്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18-45നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പത്താം ക്ലാസും ടൈലറിങ് ആന്‍ഡ് നീഡില്‍ വര്‍ക്കില്‍ കെ.ജി.റ്റി.ഇ ഹയര്‍ സര്‍ട്ടിഫിക്കറ്റ്  യോഗ്യതയുണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍ ഇന്‍സ്ട്രക്‌റായി പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍, പകര്‍പ്പുമായി  ഡിസംബര്‍ 31 വൈകിട്ട് അഞ്ചിനകം സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 221074.