മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനംചെയ്തു
നാടന്‍പാട്ടിന്റെ അകമ്പടിയോടെ നാട് ഒന്നുചേര്‍ന്നപ്പോള്‍ ജലസ്രോതസുകള്‍ വീണ്ടെടുക്കാനുള്ള കൊല്ലം ജില്ലയിലെ പ്രത്യേക യജ്ഞത്തിന് അവിസ്മരണീയ തുടക്കം. കല്ലടയാറിന്റെയും പാണ്ടിവയല്‍ തോടിന്റെയും പുനരുജ്ജീവനത്തിനായി രംഗത്തി
റങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വയോജനങ്ങള്‍വരെ ഉള്‍പ്പെടുന്ന ജനാവലി വന്‍തോതില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തോടുനുബന്ധിച്ച് പാണ്ടിവയല്‍ തോടിന്റെ പുനരുജ്ജീവനത്തിനായി സംഘടിപ്പിച്ച ഏകദിന പരിപാടി കൊട്ടാരക്കര വൈദ്യുതിഭവനു സമീപം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനംചെയ്തു.

പുനരുജ്ജീവിപ്പിക്കുന്ന ജലസ്രോതസുകളുടെ സംരക്ഷണം ഏറ്റെടുക്കാനും പൊതുസമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജലാശയങ്ങളിലെ വെള്ളം ചെറുകിട ജലസേചനത്തിലൂടെ വിനിയോഗിച്ച് കുടുംബങ്ങളുടെ വരുമാന വര്‍ധനയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കണം. ഇതിനായി ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണം. ജലാശയങ്ങള്‍കൊണ്ട് പ്രയോജനമുണ്ടെന്ന് ബോധ്യമായാല്‍ അവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജനങ്ങള്‍ തയ്യാറാകും.
അധ്വാനത്തിന്റെയും കൃഷിയുടെയും മഹത്വം വരുംതലമുറകള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് കുട്ടികളെയും ഇത്തരം കാര്‍ഷിക സംരംഭങ്ങളില്‍ പങ്കാളികളാക്കണം. കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന ഉടമ്പടികളോടുള്ള ചെറുത്തുനില്‍പ്പിനും സമൂഹം തയ്യാറാകണം-മന്ത്രി കൂട്ടിച്ചേര്‍ത്തു.
അയിഷ പോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുനരുജ്ജീവന പ്രതിജ്ഞയ്ക്ക് നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് നേതൃത്വം നല്‍കി.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി.ശ്വാമളയമ്മ മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ ബി.രാഘവന്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, റൂറല്‍ എസ്.പി ബി. അശോകന്‍, മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഉണ്ണികൃഷ്ണന്‍ മേനോന്‍, രാമകൃഷ്ണപിള്ള, കോശി കെ. ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, തഹസില്‍ദാര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന ശൂചീകരണ
ത്തില്‍ സ്റ്റുഡന്റ്‌പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തോട്ടില്‍നിന്ന് നീക്കം ചെയ്ത ജൈവ മാലിന്യങ്ങള്‍ സമീപത്തെ റോഡ് നികത്താന്‍ ഉപയോഗിച്ചു. അജൈവ മാലിന്യങ്ങള്‍ കഴുകി ശുചീകരിച്ച് ഉഗ്രന്‍കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷ്‌റെഡിംഗ് യൂണിറ്റിലേക്ക് മാറ്റി.
കല്ലടയാറും കൈവഴികളും ശുചീകരിക്കുന്നതിനായി ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ പത്തനാപുരം ബ്ലോക്ക് തല പ്രവര്‍ത്തനങ്ങള്‍ എലിക്കാട്ടൂര്‍
പാലത്തിനു സമീപം കെ.ബി. ഗഷേണ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുനലൂര്‍, പത്തനാപുരം, വെട്ടിക്കവല, ശാസ്താംകോട്ട എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കല്ലടയാര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.