ആലപ്പുഴ : ചേർത്തല വടുതല ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ചന്ദനയുടെ നൃത്തത്തോടുള്ള ആത്മസമർപ്പണം കൊണ്ടെത്തിച്ചത് എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യത്തിൽ എ േ്രഗഡിലേക്കാണ്. ഭരതനാട്യത്തിനായി സംസ്ഥാന തലത്തിലാദ്യമായെത്തിയ ചന്ദനയ്ക്ക് ഇത് സന്തോഷ നിമിഷമാണ്. ടാക്സി ഡ്രൈവറായ അച്ഛന്റെ സ്വപ്നസാഫല്യം. ചന്ദനയുടെ ആദ്യ ഗുരു അമ്മ സന്ധ്യ തന്നെയാണ്.
ചന്ദനയുടെ കഴിവ് തിരിച്ചറിഞ്ഞു ദേവദൂതയെപോലെ മത്സരയിനങ്ങളുടെ ചെലവ് മുഴുവനും വഹിക്കാൻ മഞ്ജു വാര്യരെത്തിയതോടെ രാശി മാറി. കഴി അഞ്ചു വർഷമായി ചന്ദന കുച്ചുപ്പുടി മത്സരത്തിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചെത്തിയിരുന്നു. നാടോടിനൃത്തത്തിൽ മൂന്നു കൊല്ലം തുടർച്ചയായി എ ഗ്രേഡ് സ്വന്തമാക്കി. ഇതിൽ 2015,2016 വർഷങ്ങളിൽ ഹൈസ്കൂൾ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ചന്ദനയ്ക്കായിരുന്നു. ഇന്നലെ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലുമാണ് മത്സരിച്ചത്. കുച്ചുപ്പുടി പെരുമ്പാവൂർ ഗീതപദ്മകുമാരും നാടോടിനൃത്തം വാരനാട് സജിയുമാണ് അഭ്യസിപ്പിക്കുന്നത്.
