കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലികമായി നിയമനം നടത്തും. ഡിസംബര്‍ 10 നും 11 നും 12 നും രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുളളവരും ടി.സി എം.സി രജിസ്‌ട്രേഷന്‍ ഉളളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും ഇന്റര്‍വ്യുവിന് ഹാജരാകേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118, 9946105497