കാസര്‍കോട് ജില്ലയിലെ എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ബി.എസ്.സി, എം.എല്‍.റ്റി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ യോഗ്യതയുളള അപേക്ഷകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നേടിയ ഡി.എം.എല്‍.റ്റി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് 3 ന് ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ സഹിതം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
