അവസാന ദിനം വിന്യസിച്ചത് 1500 പേലീസുകാരെ

ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയതെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തിയവര്‍ക്കു ആവശ്യമായ സുരക്ഷാ, യാത്ര, വാഹനങ്ങളുടെ പാര്‍ക്കിങ്, എന്നീ സൗകര്യങ്ങള്‍ പോലീസ് ഉറപ്പാക്കി. അമ്പതിനായിരത്തോളം വാഹനങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിയത്. പൊതു ജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് ട്രാഫിക് സൗകര്യങ്ങള്‍ ജില്ലയിലുടനീളം ക്രമീകരിച്ചത്. ഇതിനായി ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത് എന്നീ നാല് സോണുകളായി തിരിച്ചാണ് ഗതാഗത ക്രമീകരണങ്ങള്‍ നടപ്പിലാക്കിയത്. അവസാന ദിനമായ ഇന്നലെ രണ്ട് ലക്ഷത്തോളം ആളുകളാണ് ജില്ലയിലേക്ക് ഒഴുകിയെത്തിയ്. ഇവര്‍ക്ക് സുരക്ഷയൊരുക്കാനായി 1500 പോലീസുകാരയൊണ് നഗരത്തില്‍ വിന്യസിച്ചത്. വനിതാം പോലീസ, മഫ്തി പോലീസ് എന്നിവരെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേകം വിന്യസിച്ചിരിന്നു. അവസാന ദിനത്തില്‍ ഉച്ചക്ക് ശേഷം പുലര്‍ച്ച വരെ പോലീസിന്റെ പ്രത്യേക സേവനങ്ങള്‍ ഒരുക്കും.
കലോത്സവ ദിനങ്ങളിലെ രാത്രി കാലങ്ങളില്‍ പ്രത്യേക മഫ്തി പോലീസിനെയും ഗനരത്തിലുടനീളം വിന്യസിച്ചിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട ആലപ്പുഴയിലേക്ക് വരുന്ന മുഴുവന്‍ ആളുകളെയും സ്വീകരിക്കുന്നതിനൊപ്പം അവരെ സുരക്ഷിതരായി അവരുടെ സ്വദേശത്തേക്ക് തിരിക്കെ എത്തിക്കാനുള്ള പഴുതടച്ച സംവിധാനങ്ങളാണ് പോലീസിന്റെ നേതൃത്വത്തില്‍ ഏര്‍പെടുത്തിയതെന്നും എസ്.പി. പറഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍ മുതല്‍ എല്ലാ വേദികള്‍, ബീച്ച്, കായല്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാത്രിയും പകലും കണ്ണ് ചിമ്മാത്ത തരത്തിലുള്ള സുരക്ഷയാണ് കലോത്സവവുമായി ബന്ധപെട്ട് പോലീസ് നഗരത്തില്‍ ഒരുക്കിയത്.

പോലീസിനെ അടുത്തറിഞ്ഞ് പുതു തലമുറ

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനും സാന്നിധ്യമറിയിക്കുവാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് സംസ്ഥാന പോലീസ് സേനയെ കൂടുതല്‍ അടുത്തറിയാനുള്ള സൗകര്യങ്ങളൊരുക്കി ജില്ലാ പോലീസ് സേനയുടെ നേതൃത്വത്തില്‍ കലോത്സവ വേദികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ശിച്ചു. അവസാന ദിനം വേദികളില്‍ എത്തിയവരെ മിഠായി നല്‍കിയാണ് പോലീസ് സ്വീകരിച്ചത്. കൂടാതെ കുടിവെള്ളവും ചുക്കുകാപ്പിയും സൗജന്യമായി വിതരണം ചെയ്യുക, പോലീസിന്റെ ചരിത്രത്തെ വിളിച്ചോതുന്ന പ്രദര്‍ശനം എന്നിവയും കലോത്സവത്തിനോടനുബന്ധിച്ച് നടത്തി. പ്രധാന വേദിയായ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോലീസ് സ്‌റ്റേഷന്‍ വഴി ഇവിടെയെത്തന്ന ജനങ്ങള്‍ക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കി. ഗതാതകം, പാര്‍ക്കിംങ്ങ് എന്നീ മേഖലകളിലും പോലീസിന്റെ സേവനം ഉറപ്പാക്കുന്നത് വഴി ഗതാതക കുരുക്ക് ഒഴിവാക്കി ജനങ്ങള്‍ പരമാവധി സഹായങ്ങള്‍ ഉറപ്പാക്കാനും സാധിച്ചു.