കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരഭ മാതൃകയില്‍ ആരംഭിക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ അഞ്ചാം ഘട്ട പരിശീലനം സമാപിച്ചു. കെയര്‍ ഇക്കോണമിയില്‍ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. പരിശീലനം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് ടൂള്‍ കിറ്റ്, യൂണിഫോം, ഐ.ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം സലീന അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ മനോജ്, ഡി.പി.എംമാരായ പി. ഹുദൈഫ്, ശ്രുതി രാജന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അതുല്യ, വിദ്യ, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് പ്രതിനിധി മോഹിഷ എന്നിവര്‍ സംസാരിച്ചു.
