കണ്ണൂര്‍ തെക്കി ബസാറില്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. 2017 മുതല്‍ മുണ്ടയാട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്, കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ക്കുമായാണ് തെക്കി ബസാറിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. സമൂഹത്തില്‍ നിരാലംബരും ഒറ്റപ്പെട്ടവരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താല്‍ക്കാലിക അഭയവും നല്‍കുന്നതാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്.

പോലീസ് സഭാഹാളില്‍ നടന്ന പരിപാടിയില്‍ സ്‌നേഹിത ഒന്‍പതാം വാര്‍ഷികവും ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി. കെ.വി സുമേഷ് എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി ചന്ദ്രന്‍, കെ സനില, പി.പി ലക്ഷ്മണന്‍, സജി ഓതറ, കെ മോഹനന്‍, സി.കെ മുഹമ്മദ് മാസ്റ്റര്‍, സി.കെ റംസീന, പി.പി സുജയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ജില്ലാ കുടുംബ കോടതി ജഡ്ജ് ആര്‍.എല്‍ ബൈജു, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, സി ഡബ്ല്യു സി ചെയര്‍മാന്‍ എ.പി ഹംസകുട്ടി, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ, കുടുംബശ്രീ എ ഡി എം സി എം അമര്‍ ജ്യോത് എന്നിവര്‍ പങ്കെടുത്തു.