പെരിന്തല്‍മണ്ണ മുന്‍സിഫ് കോര്‍ട്ടിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്‌സ് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും (പേരും വിലാസവും, വയസും ജനന തീയതിയും, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, യോഗ്യത, പ്രാക്ടീസ് ചെയ്ത വര്‍ഷങ്ങളുടെ എണ്ണം, എന്‍ റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം), യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ജനുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2739584.
