കുടുംബശ്രീ ജില്ലാ മിഷന്‍ നൂല്‍പ്പുഴ സി.ഡി.എസിന്റെ സഹകരണത്തോടെ നൂല്‍പ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുത്തങ്ങ ഗവ എല്‍.പി സ്‌കൂളില്‍ ഹോസ സഹവാസ ക്യാമ്പിന് തുടക്കമായി. മൂന്ന് ദിവസങ്ങളായി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്‍.എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഉന്നതികളില്‍ നിന്ന് 50 ബ്രിഡ്ജ് കോഴ്‌സ് ബാലസഭ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല, നസീറ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കമലാക്ഷി, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണന്‍, ജയന്‍ നൂല്‍പ്പുഴ, ആനിമേറ്റര്‍ ചിന്ന എന്നിവര്‍ സംസാരിച്ചു.
