നവീകരിച്ച അരയാക്കണ്ടിപ്പാറ–പച്ചക്കുന്ന് – കണിശൻമുക്ക് റോഡിന്റെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. പി ഡബ്ലിയൂ ഡി പൊതുമരാമത്ത് വകുപ്പ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്. 50 ലക്ഷം രൂപ വിനിയോഗിച്ച് 515 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് റോഡ് നവീകരിച്ചിരിക്കുന്നത്. കൾവർട്ട്, 140 മീറ്റർ ഡ്രയ്‌നേജ് ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. പ്രധാന ബസ് റൂട്ടുള്ള മൂന്ന് മീറ്റർ വീതിയുള്ള ഇടുങ്ങിയ റോഡായിരുന്നു ഇത്. മുൻപ് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു. പ്രദേശവാസികൾ റോഡിൻ്റെ ശോചനീയാവസ്ഥ എം എൽ എ അറിയച്ചതിനെ തുടർന്നാണ് റോഡ് നവീകരണത്തിനായി തുക അനുവദിച്ചത്.

അഴിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ സനില അധ്യക്ഷയായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, മുൻ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ്, എ സുരേഷ് എന്നിവർ പങ്കെടുത്തു.