ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം
ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും പദ്ധതി വിശദീകരണ ശില്‍പശാലയും ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
അധ്യാപക നിയമനം
കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി സ്‌കൂള്‍ ടീച്ചറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്‍പതിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2765764
ജില്ലാതല യു.പി വനിത വായനാമത്സരം
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യു.പി-വനിത ജില്ലാതല വായനാമത്സരം ജനുവരി 10ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. മേഖലാതല മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടിയ 50 പ്രതിഭകളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരയ്ക്കുക. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ ഡിപ്ലോമ/ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, സഹാറ സെന്റര്‍, എവികെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0490 2321888, 9400096100
ടീച്ചിംഗ് കോഴ്സുകള്‍
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
ലേലം
റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാര്‍ ജപ്തി ചെയ്ത മാരുതി സുസൂക്കി സ്വിഫ്റ്റ് (എല്‍ എക്സ് ഐ – 2017 മോഡല്‍) കാര്‍ ജനുവരി 14 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ലേലത്തിന്റെ തുടക്കവില 2,60,000 രൂപയാണ്. ഫോണ്‍: 0497 2704969
ധനപഥം-2026 വാര്‍ഷിക സംഗമം വെള്ളിയാഴ്ച
ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂര്‍ ജില്ലാ കാര്യാലയത്തിനു കീഴിലുള്ള മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റമാരുടെ വാര്‍ഷിക സംഗമം ധനപഥം-2026 ജനുവരി ഒമ്പതിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. ദേശീയ സമ്പാദ്യ പദ്ധതി ഡയറ്കടര്‍ ആര്‍. പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
എഴുത്തു പരീക്ഷ
നാറാത്ത് ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള ഡ്രൈവറുടെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ജനുവരി 15ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എസ് എസ് എല്‍ സി യോഗ്യതയോടൊപ്പം ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, 6/6 കാഴ്ച എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04972796214
ഗതാഗത നിയന്ത്രണം
പാറക്കടവ് കടവത്തൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി മുണ്ടത്തോട് മുതല്‍ കടവത്തൂര്‍ വരെയുള്ള റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ മൂന്ന് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പാനൂര്‍ കടവത്തൂര്‍ റോഡ്, തലശ്ശേരി നാദാപുരം റോഡ്, മറ്റ് അനുയോജ്യ റോഡുകള്‍ എന്നിവ വഴി കടന്നുപോകണം.
ഗതാഗത നിയന്ത്രണം
കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കുറുവേരി അമ്പലം അരിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശുമുക്ക് റോഡില്‍ എഫ് ഡി ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അയ്യോളം മുതല്‍ അരിയില്‍ വരെ നാല് കിലോമീറ്റര്‍ നീളത്തില്‍ ജനുവരി പത്ത് മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ പി.ഐ.യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ സമീപത്തും വനിത, മെന്‍സ് ഹോസ്റ്റല്‍ പരിസരത്തുമുള്ള വിവിധ മരങ്ങള്‍ ലേലം, ക്വട്ടേഷന്‍ എന്നിവ വഴി ജനുവരി 13 ന് രാവിലെ 11.30 ന് കോളേജില്‍ വില്‍പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍നിന്നും www.dtekerala.gov.in/tenders, www.gcek.ac.in ലും ലഭിക്കും. ഫോണ്‍: 04972780226, 04972780227
