വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം സ്‌കില്‍ പരിശീലനം നേടുന്നവര്‍ക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. കുടുബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202534.