എല്‍.ബി.എസ് സെന്ററിന്റെയും ഭിന്നശേഷി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തുന്ന സൗജന്യ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ആട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഭിന്നശേഷി തെളിയിക്കുന്നതുള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മഞ്ചേരി കച്ചേരിപ്പടി ഐ.ജി.ബി.ടി.യിലെ എല്‍.ബി.എസ് കേന്ദ്രത്തിലെത്തണം. ഫോണ്‍ 9846091962, 0483 2764674.