നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി, തൈകള്‍ വെച്ചുപിടിപ്പിക്കല്‍, കഫ്റ്റീരിയ, ശുചിമുറി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളാണുള്ളത്. താത്പര്യമുള്ള ഏജന്‍സികള്‍ ജനുവരി 15 നകം മാനന്തവാടി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ താത്പര്യപത്രം നല്‍കണം. ഫോണ്‍- 04935-240233
