ചുങ്കം- മങ്കടവ് – കോട്ടുമല റോഡില്‍ ബിസി പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ജനുവരി ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ പൂര്‍ണമായും നിരോധിച്ചു. അരീക്കോട് ഭാഗത്ത് നിന്നും കുനിത്തല കടവ് ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ വാവൂര്‍-പാടിയഞ്ചാല്‍ -പള്ളിമുക്ക് വഴി കുനിത്തല കടവ് ഭാഗത്തേക്കോ എളങ്കാവ് വഴി കുനിത്തല കടവ് ഭാഗത്തുകൂടിയോ പോകേണ്ടതാണ്. എടവണ്ണപ്പാറ വഴി കുനിത്തലക്കടവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പറപ്പൂര്‍ വഴി കുനിത്തലക്കടവ് ഭാഗത്തേക്കും തിരിച്ചും പോകണം.
