ചിറ്റൂര്‍ നിയോജക മണ്ഡലം നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി പട്ടഞ്ചേരി, വടകരപതി, ഗ്രാമപഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചില്‍ നടന്നത്.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനും അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി ജനുവരി 31 വരെ ഗൃഹ സന്ദര്‍ശനം നടക്കും.
പരിപാടിയില്‍ നിയോജകമണ്ഡലം ചാര്‍ജ് ഓഫീസര്‍ എസ്. മഹേഷ് കുമാര്‍, റിസോഴ്സ് പേഴ്സണ്‍സുമാരായ വൈ. കല്യാണ കൃഷ്ണന്‍
മരിയ ലിയോനാര്‍ഡ്, മുസ്തഫ, മോഹനന്‍, കുഞ്ഞ് കുഞ്ഞ്, എന്‍ സുബ്രഹ്‌മണ്യന്‍, ശശികുമാര്‍, തീമാറ്റിക് എക്സ്പേര്‍ട്ട് സിമി എന്നിവര്‍ പങ്കെടുത്തു.
