സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങളുടെ കലാപരമായ കഴിവ് പ്രോത്സാഹിപ്പിക്കാന്‍ നാടന്‍പാട്ട് കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ നിന്നും മികച്ച മൂന്ന് ടീമുകളെ തെരഞ്ഞെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപയും സംസ്ഥാനതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. താത്പര്യമുളള ടീമുകള്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം dypowayanad@gmail.com മുഖേനെ ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936204700, 9645423506.