തിരുനെല്ലി സി.ഡി.എസ് മൃഗസംരംക്ഷണ വകുപ്പിന്റെയും ഗോത്ര സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുട്ട ബ്രാന്‍ഡിങ് പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. പുഷ്പ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളില്‍ നിന്നായി 50 ലധികം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗമിനിഅധ്യക്ഷയായ പരിപാടിയില്‍ ഉപജീവന ഉപസമിതി കണ്‍വീനര്‍ ജയന, കുടുംബശ്രീ ജില്ലാ മിഷന് ഡി.പി.എമുമാരായ അശ്വത്ത്, ആര്‍ഷക് സുല്‍ത്താന്‍, ഗോത്ര സമഗ്ര വികസന പദ്ധതി പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ടി.വി സായ് കൃഷ്ണന്,കുടുംബശ്രീ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ നിധിന്, സി.ആര്.പിമാരായ ലാലി, രോഹിണി, സി.ഡി.എസ ്അക്കൗണ്ടന്റ് അഞ്ചു എന്നിവര്‍ പങ്കെടുത്തു.
