ആലപ്പുഴ: കേന്ദ്ര ടെക്‌സൈറ്റൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഹാൻഡിക്രാഫ്റ്റ് ഡവലപ്പ്‌മെന്റ് കമ്മീഷണറേറ്റിന്റെ ധനസഹായത്തിൽ കേരള കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യ കരകൗശല- കൈത്തറി മേള ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് നിർവഹിച്ചു. നഗരസഭ കൗൺസിലർ റാണി രാമകൃഷ്ണൻ ആദ്യ വില്പന നിർവഹിച്ചു. കൈരളി കൊല്ലം മാനേജർ ടോമി സെബാസ്റ്റ്യൻ സംസാരിച്ചു. രാജസ്ഥാനിൽ നിന്നുള്ള കോട്ടൺ ബെജിറ്റബിൾഡൈ നാച്ചുറൽ ഓർഗാനിക് പ്രിൻഡ്, കലംകാരിവർക്ക് സാരികൾ, കർണാടക ലെതർ ബാഗുകൾ, രാജസ്ഥാൻ പാനിപ്പട്ട് ബെഡ്ഷീറ്റുകൾ, കാന്താ വർക്ക്, പാച്ച് വർക്ക് സൺമൈക്ക പ്രിൻഡ്, ബഡ്കവറുകൾ, തിരുപ്പൂർ ബനിയൻ വസ്ത്രങ്ങൾ, മധുര ചുങ്കിടി ചെട്ടിനാട് കൈത്തറി സാരികൾ, ബംഗാൽ കോട്ടൺ സിൽക് സാരികൾ എന്നിവയുടെ പ്രത്യേക സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈദ്രാബാദ്, രാജസ്ഥാൻ പ്രഷ്യസ്, സെമി പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, സ്ഫടിക രുദ്രാക്ഷമാലകൾ, ആറന്മുള കണ്ണാടികൾ, കരകൗശല വികസനകോർപ്പറേഷന്റെ മാസ്റ്റർ ശില്പികളുടെ അത്ഭുത കരവിതുൽ തീർത്ത ശില്പങ്ങൾ എന്നവയുടെ വിപുലമായി പ്രദർശനം ഉണ്ട്. ലഖ്‌നൗ ചിക്കൺവർക്ക് ചുരീദാറുകൾ, കുത്താംപുള്ളി, പോച്ചാംപുള്ളി സാരികൾ എന്നിവയും മേളയുടെ ആകർഷകങ്ങളാണ്. മേള ഡിസംബർ 17 ന് സമാപിക്കും. സമയം രാവിലെ 10 മതുൽ വൈകിട്ട് എട്ടു വരെ. ഞായറാഴ്ചകളിലും തുറന്ന് പ്രവർത്തി
