കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2025 വർഷത്തെ ഡിഗ്രി, പി.ജി., പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി., ടി.ടി.സി., എൽ.ടി.എൽ., പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകൾ ആദ്യ ചാൻസിൽ പാസായ വിദ്യാർത്ഥി/ വിദ്യാർത്ഥികൾക്കാണ് ധനസഹായം. 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ ലഭ്യമായ റിസൾട്ടുകളാണ് അപേക്ഷയുടെ അടിസ്ഥാനം (കലണ്ടർ ഇയർ). വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഫെബ്രുവരി 16 വൈകിട്ട് 5 വരെ സ്വീകരിക്കും. അംഗങ്ങൾ ഫോറം ‘ഇ’ യിൽ അപേക്ഷ സമർപ്പിക്കണെം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളും വിശദവിവരങ്ങളും www.agriworkersfund.org ൽ ലഭ്യമാണ്.
