കൊല്ലങ്കോട് പ്രദേശത്തെയും, പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഊട്ടറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഗായത്രിപുഴയ്ക്ക് കുറുകെ കാലപ്പഴക്കം ചെന്ന ഊട്ടറ പഴയ പാലത്തിന് സമാന്തരമായാണ് ഊട്ടറ പുതിയ പാലം നിര്‍മ്മിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡാണ് നിര്‍മ്മാണം നടത്തുന്നത്. 7.67 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഊട്ടറ പുഴ പാലം 2025 സെപ്റ്റംബര്‍ 13 ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് നിര്‍മ്മണോദ്ഘാടനം ചെയ്തത്.
ഇരുവശത്തും 11.05 മീറ്റര്‍ വീതിയിലും, 190.58 മീറ്റര്‍ നീളത്തിലുമാണ് നടപ്പാത. 30.72 മീറ്റര് നീളത്തില്‍ രണ്ട് സ്പാനുകളിലായി ആകെ 61.44 മീറ്റര് നീളമുള്ള പാലവും, കൊല്ലങ്കോട് വശത്ത് 58.12 മീറ്റര് നീളമുള്ള അപ്രോച്ച് റോഡും, പുതുനഗരം വശത്ത് 71.82 മീറ്റര് നീളമുള്ള അപ്രോച്ച് റോഡും ഉള്‍പ്പെട്ടതാണ് പാലം.നിലവില്‍ ഫൗണ്ടേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. കൂടാതെ ഗര്‍ഡറുകളുടെ നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കും.
