പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ ഫില്‍ഡ്തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, എം.എ ആന്ദ്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ വനത്തിനകത്തെ ഉന്നതികളില്‍ യാത്ര ചെയ്യാനും നിയമനം നല്‍കുന്ന പ്രദേശത്തെ ഉന്നതികള്‍ സന്ദര്‍ശിക്കുനും സന്നദ്ധരായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 10 നകം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡെവലപ്മെന്റ്റ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936-202232.