ഹൈടെക് പഠനോപകരണങ്ങളും അത്യാധുനിക ക്ലാസ് മുറിയും കളിസ്ഥലവും ഒരുക്കി വര്‍ണ്ണാഭമാവുകയാണ് തരിയോട് ജി.എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍വ്വശിക്ഷാ അഭിയാന്‍ കേരള, പ്രീ പ്രൈമറി സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം വകയിരുത്തി സ്‌കൂളില്‍ നിര്‍മ്മിച്ച പ്രീ-പ്രൈമറി വര്‍ണ്ണകൂടാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച പ്രീ-പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിര്‍വഹിച്ചു.

തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്‌സാന, വാര്‍ഡ് അംഗം വി.ജി ഷിബു, എസ്.എസ്. കെ വയനാട് ഡി.പി.സി.വി അനില്‍കുമാര്‍, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. ബാബു, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജോണ്‍സണ്‍ ഡിസില്‍വ, ബിന്ദു തോമസ്, കെ ഗിരീഷ് കുമാര്‍, ബി. സലിം, കെ. ജാഫര്‍, വി.എം. സ്‌മൈല, രാധിക ശ്രീരാഗ്, ശാരിക, മുഫാസ് മുഹമ്മദ്, ജുവാന്‍ പി ജോമി, പ്രഷീത വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.