മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്,മലയാളം,) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18- 45 നുമിടില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഫെബ്രുവരി 17 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബല്‍ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04935-240210.