2023 -2024 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എ.ടി ഷൈജുവിന്. തിരുവന്തപുരത്ത് നടന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് അവാര്‍ഡ് കൈമാറി. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നടത്തിയ മികച്ച കരിയര്‍ പ്രവര്‍ത്തനത്തിനാണ് എ.ടി ഷൈജു അവാര്‍ഡിന് അര്‍ഹമായത്.