പറവൂർ : മണ്ണിൽ പണിയെടുത്ത് പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്തിരിക്കുകയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. സ്‌കൂൾ അങ്കണത്തിൽ പയർ, വെണ്ടയ്ക്ക, മുളക്, വഴുതന, ചീര തുടങ്ങിയ പച്ചക്കറികളാണ് വിദ്യാർഥികൾ കൃഷി ചെയ്യുന്നത്.
കുടുംബശ്രീയുടെ അഗ്രി തെറാപ്പി പദ്ധതി പ്രകാരമാണ് കൃഷി തുടങ്ങിയത്. ഭിന്നശേഷിക്കാർക്ക് വരുമാനത്തോടൊപ്പം മാനസികോല്ലാസവും ലക്ഷ്യമിട്ട പദ്ധതിയാണിത്. ബഡ്സ് സ്‌കൂളിൽ നടന്ന ചടങ്ങ്് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ ഉദ്ഘടനം ചെയ്തു. 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികളെയാണ് കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത്. വെസ് പ്രസിഡന്റ് വി കെ വിശ്വനാഥൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രതീഷ് കുമാർ, ബഡ്സ് സ്‌കൂൾ പ്രിൻസിപ്പാൾ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.