പട്ടികജാതി വികസന വകുപ്പിന്റെ മാനേജ്മെന്റ് ട്രെയിനി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. എം.ബി.എ ബിരുദം പൂര്‍ത്തിയാക്കിയ 21- 40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷനുകളിലേക്കാണ് നിയമനം. അപേക്ഷ ഫോം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ഓഫീസിലും പട്ടികജാതി വികസന വകുപ്പ് വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍- 0487 2331064.