ക്ഷീര വികസനത്തിന് മുന്തിയ പരിഗണന നല്‍കി ചെക്ലി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി. പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജയചന്ദ്രന്‍ വികസനരേഖ അവതരിപ്പിച്ചു. 2026- 27 വാര്‍ഷിക പദ്ധതി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി സജീന്ദ്രന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഉല്‍പാദന മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കി. പ്രാദേശിക തൊഴിലും സംരംഭകത്വവും പരമാവധി പ്രോത്സാഹിപ്പിക്കും. കര്‍ഷിക മേഖലയില്‍ പച്ചക്കറി, നാളികേര കൃഷി എന്നിവയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും. ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഹരിതോര്‍ജ പ്രോത്സാഹനം നല്‍കും.

സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ കളിയിടങ്ങള്‍ വ്യാപിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഗ്രാമീണ് റോഡുകള്‍ മികച്ചതാക്കാനുള്ള പദ്ധതികളും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഉള്‍പെടുത്തി.

2025-26 വാര്‍ഷിക പദ്ധതിയുടെ അവലോകനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. അനീഷ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി.കെ. പ്രദീപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ഷമീന, അസിസ്റ്റന്റ് സെക്രട്ടറി ടി.എം സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു