ആദിവാസി ഊരുകളിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി ആരംഭിച്ച ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ട് – വയനാട് പദ്ധതിയുടെ ഭാഗമായി ട്രൈബൽ പ്രൊമോട്ടർമാർക്കായി ഏകദിന പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾ കണ്ടെത്തി അവരുടെ ശബ്ദമാകാൻ പ്രൊമോട്ടർമാർക്ക് കഴിയട്ടെ എന്ന് അവർ ആശംസിച്ചു. എഡിഎം കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഐടിഡിപി പ്രൊജക്ട് ഓഫീസർ പി. വാണിദാസ്, ഇൻഹാൻസ് ഫാക്കൽറ്റിമാരായ കുര്യൻ ജോസ്, കെ.എം. ജിജി എന്നിവർ സംസാരിച്ചു. മാനസിക ആരോഗ്യം, ലഹരി ഉപയോഗം – പ്രതിവിധികൾ എന്നി വിഷയങ്ങളിൽ ഡോ. മുഫ്തഷീർ, വി.ടി. മേഴ്‌സി, ശീത എന്നിവർ പരിശീലനം നയിച്ചു. കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ പ്രൊജക്ടിന്റെ കീഴിൽ ജോലിചെയ്യുന്ന ട്രൈബൽ പ്രൊമോട്ടർമാർ പങ്കെടുത്തു.