നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ് – പാലം- ആരോഗ്യ മേഖല- വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. പൊതുജനങ്ങൾക്ക് കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ സബിത അധ്യക്ഷയായ പരിപാടിയിൽ കൗൺസിലർമാരായ പി.ടി ബിജു, ശരണ്യ ശ്രീജിത്ത്, എം.ആർ. രജനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
