തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ 624 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ തത്തമംഗലം നഗരസഭ അസി. എഞ്ചിനീയര്‍ കെ എസ് കിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ധനകാര്യ വകുപ്പിന് കീഴില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 3.9 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. കെട്ടിടത്തില്‍ മൂന്ന് നിലകളിലായി പത്ത് ക്ലാസ് മുറികളും കെമിസ്ട്രി ലാബ്, ബയോളജി ലാബ്, ഐ.ടി ലാബ് കൂടാതെ സെപ്റ്റിക് ടാങ്ക്, സംപ് ടാങ്ക്, കൂടാതെ ഓരോ നിലകളിലും ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന്‍, പ്ലംബ്ലിങ് തുടങ്ങി ഫിനിഷിങ് വര്‍ക്കുകളും പൂര്‍ത്തീകരിച്ചു. 1102 ചതുരശ്ര മീറ്റര്‍ ആണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം.

പരിപാടിയില്‍ ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സുമേഷ് അച്യുതന്‍, ചിറ്റൂര്‍ തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ശശികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് രാധാമണി, ജി. എസ്. എം. വി. എച്ച്. എസ്. എസ് പ്രിന്‍സിപ്പല്‍ വൈ.വഹീദ ഭാനു, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി. എം. കൃഷ്ണപ്രസാദ്, പ്രധാന അധ്യാപകന്‍ കെ. എസ്. വേലായുധന്‍, ചിറ്റൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എസ്. രാഖി, ചിറ്റൂര്‍ ബി. പി.സി എസ്. സൗദാമ, പിടിഎ പ്രസിഡന്റ് വി. സ്വാമിനാഥന്‍, എസ്. എം. സി ചെയര്‍മാന്‍ സി. ആനന്ദന്‍, എം. പി.ടി.എ പ്രസിഡന്റ് വി. സുനിത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.