നാടിന്റെ സമഗ്ര വികസനത്തിന് ജനകീയ പദ്ധതികള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവര്‍. വര്‍ക്കിങ് ഗ്രൂപ്പുകളിലും വികസന സെമിനാറിലും ഉള്ള ജനപങ്കാളിത്തം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കരട് പദ്ധതി രേഖ പ്രകാശനവും സംസ്ഥാനതലത്തില്‍ മികച്ച വിജയം കൈവരിച്ചവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ അനുമോദിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ആര്‍ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി ജെനിമോള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് ബാബു വാളല്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ സുന്ദരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.