ആലപ്പുഴ നഴ്‌സിങ് കോളേജ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.
അമ്പലപ്പുഴ: നാലു വർഷത്തെ പഠനത്തിനു ശേഷം ആലപ്പുഴ ഗവ: നഴ്‌സിങ് കോളേജിലെ 58 നഴ്‌സിംഗ് വിദ്യാർത്ഥികൾ സേവനപാതയിലേക്ക് കടന്നു. ആലപ്പുഴ ഗവ: നഴ്‌സിങ് കോളേജിലെ എട്ടാമത് ബാച്ച് ബി.എസ്.സി. വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കിയത്. ശനിയാഴ്ച മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറ്റിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ: എ. നളിനാക്ഷൻ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: എം.പുഷ്പലത അധ്യക്ഷത വഹിച്ചു.നഴ്‌സിങ് കോളേജ് പ്രിൻസിപ്പാൾ ഡോ: ബിൻസി.ആർ, വൈസ് പ്രിൻസിപ്പാൾ ഡോ: സബീനാ തോമസ്, മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് ഡോ: ആർ.വി. രാംലാൽ, ചീഫ് നഴ്‌സിങ് ഓഫീസർ ഇൻ ചാർജ് അമ്പിളി ബാസ്, പി.ടി.എ.പ്രസിഡന്റ് മാത്തുക്കുട്ടി കുഞ്ചാക്കോ, അലൂമ്‌നി സെക്രട്ടറി ക്രിസ്റ്റഫർ മോഹൻരാജ് എന്നിവർ പ്രസംഗിച്ചു.പഠന വിഷയങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.