കൽപ്പറ്റ നഗരസഭ പരിധിയിലെ എമിലിത്തടം, കന്യാഗുരുകുലം വാർഡുകളിൽ ഉൾപ്പെടുന്ന കാരുണ്യ നഗർ അങ്കണവാടിക്കും, ബോയൻസ് കോളനി അങ്കണവാടിക്കും കെട്ടിടം നിർമ്മിക്കുന്നതിനായി കുറഞ്ഞത് അഞ്ച് സെന്റ് വിസ്‌തീർണ്ണമുള്ള സ്ഥലം ആവശ്യമുണ്ട്. സ്ഥലം വിട്ടു നല്കാൻ താത്പര്യമുള്ള വ്യക്തികൾ മാർച്ച് ഒൻപതിനകം സ്ഥലത്തിന്റെ പുതിയ നികുതി ചീട്ട് സഹിതം ഓഫർ ലെറ്ററുമായി നഗരസഭ ഓഫീസിൽ എത്തണം. ഫോൺ:04936 202349
