പട്ടഞ്ചേരി ജി. എച്ച്. എസ്. എസ് ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ചിറ്റൂര്‍ എം.എല്‍ എ യുടെ 2023 – 24 വര്‍ഷത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവ നിര്‍മ്മിച്ചത്.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷാനി അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ എം ഫെബിന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് കെ. മാലതി കൃഷ്ണന്, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.പ്രിയ, പട്ടഞ്ചേരി ജി.എച്ച്. എസ്.എസ് ഹെഡ്മിസ്ട്രസ് പി. ബിന്ദു മേനോന്, പി. ടി. എ പ്രസിഡന്റ് എ.ഷമീര്‍, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, എം.പി.ടി.എ കെ. റഷീന ബാനു, എസ്.എം.സി മെമ്പര്‍ എം. അനന്തകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി സി.വിഷ്ണുദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
