തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥികൾക്കും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ വിവിധ തരത്തിലുള്ള പെയിന്റിംഗ് കോഴ്സുകൾ, (പെൻസിൽ ഡ്രോയിങ്/ അക്രിലിക്ക്/ ഓയിൽ), സ്ക്രീൻ പ്രിന്റിംഗ്, ജ്യുവലറി മേക്കിങ്, ബ്ലോക്ക് പ്രിന്റിങ്, ക്രാഫ്റ്റ് കോഴ്സുകൾ, ക്രോഷ്യ, തയ്യൽ, സാരി വർക്കുകൾ (അരി വർക്ക്, മെഷീൻ/ ഹാന്റ് എംബ്ലോയിഡറി), വയർ ബാഗ് മേക്കിങ്, സോഫ്റ്റ് ടോയ് മേക്കിങ്, ബ്യൂട്ടിഷൻ, കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ മുന്നൂറിലധികം ഹ്രസ്വകാല കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം. 12 വയസുവരെയുള്ള ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസുകൾ നടക്കുന്നത്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 9846040912, 9947715697.