2026 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്ഷൻ II) വിദ്യാർത്ഥികൾക്ക് 2026 മെയ് 5 വൈകുന്നേരം 4 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മെയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഫോൺ: 0471 2332120, 2338487.
