സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്‌ട്രേഷൻ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മെയ് 25നകം അപേക്ഷ സമർപ്പിക്കാം.
മെയ് 26 മുതൽ ജൂൺ 4 വരെ 50 രൂപ ഫൈനോട് കൂടിയും, തുടർന്ന് ജൂൺ 5 മുതൽ 15 വരെ 250 രൂപ സൂപ്പർ ഫൈനോട് കൂടിയും അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫോമും ഫീസ് അടയ്ക്കുന്നതിനുള്ള ചലാനും www.literacymissionkerala.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാമിഷൻ ഓഫീസുമായോ ബന്ധപ്പെടാം.
