തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ എന്ന ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താൽകാലികമായ ഒരു ഒഴിവിലേക്ക് (എസ്.സി കാറ്റഗറി) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കട്രോണിക്സ് ആട്ടോമേഷൻ & റോബോട്ടിക്സ് / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C അല്ലെങ്കിൽ N.A.C യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ മേയ് 11 ന് ഉച്ചയ്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 04712459255.