ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 21ന് രാവിലെ 11ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസില്‍ നടക്കും. യോഗ്യത- ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (എ.എന്‍.എം.), നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494- 2459309.