തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. ഉദ്യോഗാർഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ഓഫീസിൽ മേയ് 26 രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം.