കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (GIFT) തൊഴിലധിഷ്ടിതമായ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15 വരെ നീട്ടി. കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീക്യത സർവകലാശാല ബിരുദമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ ഈ കോഴ്‌സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ്റൂം ഓൺലൈൻ/ ഓഫ്‌ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രൊഫഷണൽ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. GST-യിലും Accounting -ലും നൈപുണ്യം ലഭിക്കുന്നതിനായി simulated platform വഴിയുള്ള പരിശീലനവും നൽകിവരുന്നു. വിദ്യാർത്ഥികൾ, സർക്കാർ – അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ പെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളും ലഭ്യമാണ്. കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭ്യമാണ്. ഫോൺ: 0471-2596970, 9746972011, 9349727106, 9995446032.