പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിലെ തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 1 മുതൽ പരിശീലനം ആരംഭിക്കും.
സ്റ്റെനോഗ്രഫി, ടൈപ്പ് റൈറ്റിംഗ്, ഇംഗ്ലീഷ്, ജനറൽ നോളജ്, അരിത്മെറ്റിക് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുക. 18 മുതൽ 27 വയസ് വരെയുള്ള പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പന്റും ലഭിക്കും.
പരിശീലന കാലാവധി മൂന്ന് മാസമായിരിക്കും. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.
അപേക്ഷയ്ക്കൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471 2332113
