സി-ഡിറ്റ് സംസ്ഥാനത്തെ സാങ്കേതികവിദ്യാധിഷ്ഠിത നൈപുണ്യ വികസനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി Sector Synergy Training Partnership Programme (SSTP) പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, DevOps എൻജിനീയറിങ്, ഡേറ്റ സയൻസ്, ഡേറ്റ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, AI സംയോജിത ഡിജിറ്റൽ മാർക്കറ്റിംഗ്, ഹെൽത്ത്കെയർ മാർക്കറ്റിംഗ്, ഹെൽത്ത് റെക്കോർഡ് മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സും ഡാറ്റാ വിഷ്വലൈസേഷനും, AI സംയോജിത മീഡിയ പ്രൊഡക്ഷൻ, മെഷീൻ ലേണിംഗ് എൻജിനീയറിങ്, വെയർഹൗസ് സൂപ്പർവൈസർ, വെയർഹൗസ് ക്ലെയിംസ് കോർഡിനേറ്റർ തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ ലഭ്യമാണ്. വ്യവസായ/ ഉദ്യോഗമേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത ഈ കോഴ്സുകൾക്ക് സി-ഡിറ്റിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങളിലൂടെ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: www.tet.cdit.org.
